കാനനപാതയില്‍ കുടുങ്ങിയ മാളികപ്പുറങ്ങളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

കാനനപാതയില്‍ കുടുങ്ങിയ മാളികപ്പുറങ്ങളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

ശബരിമല: പുല്ലുമേട് – സന്നിധാനം കാനനപാതയില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ മാളികപ്പുറങ്ങളെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. തിരുവനന്തപുരം വെഞ്ഞാറൻമൂട് നിന്നും ശബരീശ ദർശനത്തിനായി എത്തിയ തീർത്ഥാടക സംഘത്തോടൊപ്പം ഉണ്ടായിരുന്ന രാധ (58) , ശാന്ത (60) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.  ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.

തീർത്ഥാടക സംഘത്തോടൊപ്പം സന്നിധാനത്തേക്ക് വരികയായിരുന്ന ഇരുവരും ശാരീരിക അവശതയെ തുടർന്ന് വനത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇവരോടൊപ്പം എത്തിയ സംഘാംഗങ്ങള്‍ പാണ്ടിത്താവളത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരെ വിവരമറിയിച്ചു. തുടർന്ന് അഗ്നി രക്ഷാസേനയും സിവില്‍ ഡിഫൻസ് അംഗങ്ങളും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവില്‍ സന്നിധാനത്ത് നിന്നും രണ്ട് കിലോമീറ്റർ മാറി പോടംപ്ലാവില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

തുടർന്ന് സ്ട്രക്ചറില്‍ എത്തിച്ച ഇരുവരെയും സന്നിധാനം സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അടച്ചിട്ടിരുന്ന കാനനപാത ബുധനാഴ്ച രാവിലെയോടെ ആണ് വീണ്ടും തുറന്നു കൊടുത്തത്.

TAGS : SABARIMALA
SUMMARY : The fire rescue team rescued the Malikappurams stuck on the forest road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *