ബെംഗളൂരു ബയോഇന്നോവേഷൻ സെന്ററിൽ വൻ തീപിടുത്തം

ബെംഗളൂരു ബയോഇന്നോവേഷൻ സെന്ററിൽ വൻ തീപിടുത്തം

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലെ ബെംഗളൂരു ബയോഇന്നോവേഷൻ സെന്ററിൽ വൻ തീപിടുത്തം. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. തീപിടിത്തം കണ്ടയുടൻ ജീവനക്കാർ സെന്ററിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച പുലർച്ചെ 4.40ഓടെ കെട്ടിടത്തിലെ ജി+2 ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തിൽ യൂണിറ്റിലെ മുഴുവൻ ഉപകരണങ്ങളും കത്തിനശിച്ചു. സംഭവത്തിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

 

TAGS: BENGALURU | FIRE
SUMMARY: Fire breaks out at Bangalore Bioinnovation Centre in Electronics City

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *