കുവൈത്തിലെ തീപിടിത്തം; മരിച്ചവരിൽ കര്‍ണാടക സ്വദേശിയും

കുവൈത്തിലെ തീപിടിത്തം; മരിച്ചവരിൽ കര്‍ണാടക സ്വദേശിയും

ബെംഗളൂരു : കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരിൽ കര്‍ണാടക സ്വദേശിയും. കലബുറഗി ആലന്ദ് സരസാംബ സ്വദേശി വിജയകുമാറാണ് (42) മരിച്ചത്. കുവൈത്തിൽ പത്തുവർഷമായി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. ഭാര്യയും ഒരുമകനും ഒരുമകളുമുണ്ട്. കുവൈത്തിൽനിന്ന് കൊച്ചി വഴി ഹൈദരാബാദ് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ആംബുലൻസിൽ വെള്ളിയാഴ്ച രാത്രിയോടെ ജന്മനാട്ടിലെത്തിച്ചു.

അപകടത്തില്‍ രക്ഷപ്പെട്ടവരില്‍ മംഗളൂരു സ്വദേശി പ്രെയ്‌സൺ റോബി പീറ്ററും (40) ഉള്‍പ്പെടുന്നു. കഴിഞ്ഞ ഏഴ് വർഷമായി കുവൈത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ അഡ്മിനിസ്‌ട്രേറ്ററാണ് പ്രെയ്‌സൺ. പുലർച്ചെ നാല് മണിയോടെ  ഉറങ്ങിക്കിടക്കുമ്പോഴാണ് താഴത്തെ നിലയിൽ നിന്ന് തീ പടർന്നത്. പെട്ടെന്ന് മുകളിലത്തെ നിലകളിലേക്ക് പുക പടർന്നു. പുകയിൽ നിന്ന് രക്ഷപ്പെടാൻ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
<br>
TAGS : KUWAIT FIRE TRAGEDY | KARNATAKA | KALBURGI
SUMMARY : A native of Karnataka was also among the dead in Kuwait fire tragedy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *