ഭാരതീയ ന്യായസംഹിത പ്രകാരം സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു

ഭാരതീയ ന്യായസംഹിത പ്രകാരം സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു

ബെംഗളൂരു: കൊളോണിയൽ ഇന്ത്യൻ പീനൽ കോഡിന് പകരം പുതുതായി നിലവിൽവന്ന ഭാരതീയ ന്യായസംഹിത(ബി.എൻ.എസ്) പ്രകാരമുള്ള സംസ്ഥാനത്ത് ആദ്യത്തെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. അശ്രദ്ധമായും മനുഷ്യജീവന് അപകടംവരുത്തുന്ന രീതിയിലും വാഹനം ഓടിച്ചതിനാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.

ഹാസൻ നഗരത്തിനും ഹലെബീഡുവിനും ഇടയിലുള്ള സീജ് ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. ഹലെബീഡു സ്വദേശി സാഗർ ഓടിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. അമിതവേഗതയെ തുടർന്ന് കാർ മുമ്പിലുണ്ടായിയുന്ന മറ്റൊരു കാറിൽ ഇടിച്ച ശേഷം സീജ് ഗേറ്റിന് സമീപമുള്ള പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു.

ഹാസൻ സ്വദേശി രവിയാണ് സാഗറിനെതിരെ പരാതി നൽകിയത്. അപകടത്തിൽ ഡ്രൈവറും രവിയും എയർബാഗുകൾ കാരണം രക്ഷപ്പെട്ടു. എന്നാൽ രവിയുടെ അമ്മായിയമ്മയ്ക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിഎൻഎസിൻ്റെ സെക്ഷൻ 106 (അശ്രദ്ധമൂലമുള്ള മരണം), 281 എന്നീ വകുപ്പുകൾ പ്രകാരമാണ് സാഗറിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

TAGS: KARNATAKA | BHARATIYA NYAYA SAMHITA
SUMMARY: State registers first case under bharatiya nyaya samhita

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *