ബാറ്ററികളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഇവി ചാർജിങ് സ്റ്റേഷൻ ബെംഗളൂരുവിൽ

ബാറ്ററികളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഇവി ചാർജിങ് സ്റ്റേഷൻ ബെംഗളൂരുവിൽ

ബെംഗളൂരു: ബാറ്ററികളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിങ് സ്റ്റേഷൻ ബെംഗളൂരുവിൽ ഉടൻ ആരംഭിക്കും. ബെസ്കോമിന്റെ നേതൃത്വത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുക. പ്രാരംഭ ലൈഫ് സൈക്കിൾ അവസാനിച്ചതിന് ശേഷം വ്യത്യസ്ത ആപ്ലിക്കേഷനുകൾക്കായി ഉപയോഗിക്കുന്ന ബാറ്ററികൾ വഴി സൗരോർജ്ജം സംഭരിച്ച ശേഷമാണ് പവർ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുക.

ജർമ്മൻ ആസ്ഥാനമായുള്ള കമ്പനികളായ ജിഐഇസെഡ്, നൂനം എന്നിവയുമായി ഏകോപിപ്പിച്ച് ദേവനഹള്ളിയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒന്നരകിലോമീറ്റർ ദൂരത്താണ് ആദ്യ സ്റ്റേഷൻ ബെസ്കോം തുറക്കുന്നത്. റൂഫ്‌ടോപ്പ് സോളാർ സിസ്റ്റവും ഇതിനായി ഉപയോഗിക്കും.

ഇവി ചാർജിംഗ് സ്റ്റേഷനിൽ സോളാർ ഇൻസ്റ്റാളേഷൻ ഉണ്ടായിരിക്കും. ഇത് സൗരോർജം സംഭാരിച്ച് സ്റ്റേഷനെ പ്രവർത്തിപ്പിക്കും. 45 കെവിഎ ശേഷിയുള്ള രണ്ട് ബാറ്ററികൾ (ഓരോ സ്റ്റാക്കിലും 18 ബാറ്ററികൾ ഉണ്ടാകും) അധിക സൗരോർജ്ജം സംഭരിക്കും. ഈ ഊർജ്ജം മറ്റ്‌ സമയങ്ങളിൽ സ്റ്റേഷൻ്റെ പ്രവർത്തനത്തിനായി ഉപയോഗിക്കും.

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇവി സ്റ്റേഷനുകൾ മുമ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഊർജ്ജം സംഭരിക്കാനും സ്റ്റേഷനിലേക്ക് വിതരണം ചെയ്യാനും സെക്കൻഡ് ലൈഫ് ബാറ്ററികൾ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് ബെസ്‌കോം ഉദ്യോഗസ്ഥർ പറഞ്ഞു.

15 മുതൽ 20 ദിവസത്തിനകം പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 80 ശതമാനം ജോലികളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഉടൻ തന്നെ സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ബെസ്കോം ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: BENGALURU | EV POWER STATION
SUMMARY: First-of-its-kind battery powered EV charging station to come up near Bengaluru airport

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *