പറന്നുയുര്‍ന്ന് കേരളത്തിന്‍റെ സ്വപ്നം; ആദ്യ ജലവിമാനം മാട്ടുപ്പെട്ടിയില്‍ ലാൻഡ് ചെയ്തു, പരീക്ഷണ പറക്കല്‍ വിജയകരം

പറന്നുയുര്‍ന്ന് കേരളത്തിന്‍റെ സ്വപ്നം; ആദ്യ ജലവിമാനം മാട്ടുപ്പെട്ടിയില്‍ ലാൻഡ് ചെയ്തു, പരീക്ഷണ പറക്കല്‍ വിജയകരം

ഇടുക്കി: കേരളത്തിന്റെ ആദ്യ ജലവിമാനം മാട്ടുപ്പെട്ടി ഡാമില്‍ ലാൻഡ് ചെയ്തു. കൊച്ചിയിലെ ബോള്‍ഗാട്ടി കായലില്‍ നിന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ജലവിമാനം ഉദ്ഘാടനം ചെയ്തത്. മാട്ടുപ്പെട്ടി ഡാമില്‍ എത്തിയതോടെ ജലവിമാനത്തിന്റെ പരീക്ഷണ പറക്കല്‍ പൂർത്തിയായി. ജില്ലയിലെ ജനപ്രതിനിധികളും മറ്റ് അധികൃതരും ചേർന്ന് വിമാനത്തിലെത്തിയ ക്രൂഅംഗങ്ങളെ സ്വീകരിച്ചു.

കരയിലും വെള്ളത്തിലും പറന്നിറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫിബിയൻ വിമാനമാണ് എത്തിയത്. മന്ത്രി റോഷി അഗസ്റ്റിൻ, എംഎല്‍എമാരായ എം.എം.മണി, എ.രാജാ, ജില്ല കലക്ടർ വി.വിഘ്നേശ്വരി എന്നിവർ ചേർന്നു സ്വീകരിച്ചു. സീപ്ലെയിൻ എത്തുന്നതുമായി ബന്ധപ്പെട്ട് മാട്ടുപ്പെട്ടിയില്‍ ഇന്ന് ഡാമിലും പരിസര പ്രദേശങ്ങളിലും ഡ്രോണ്‍ പറത്തുന്നത് നിരോധിച്ച്‌ കലക്ടർ ഉത്തരവിറക്കിയിരുന്നു.

കൂടാതെ സീപ്ലെയിനിനന്റെ പരീക്ഷണ പറക്കല്‍ പൂർത്തിയാകുന്നതുവരെ മൂന്നാർ – മാട്ടുപ്പെട്ടി റോഡില്‍ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ബോള്‍ഗാട്ടിയില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവരുമായിഒരു റൗണ്ട് യാത്ര നടത്തി അവരെ തിരിച്ചിറക്കിയ ശേഷമാണ് മാട്ടുപ്പെട്ടിയിലേക്ക് ജലവിമാനം പുറപ്പെട്ടത്. മൈസൂരുവില്‍ നിന്നാണ് ജലവിമാനം ഇന്നലെ കൊച്ചിയിലെത്തിയത്.

കരയിലും വെള്ളത്തിലും ഒരുപോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയ‍ർക്രാഫ്റ്റാണിത്. ഒരു സമയം 15 പേർക്ക് ജലവിമാനത്തില്‍ യാത്ര ചെയ്യാം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ ടൂറിസം സർക്യൂട്ടിനാണ് സംസ്ഥാന സർക്കാർ ജലവിമാനം കൊണ്ട് ലക്ഷ്യമിടുന്നത്. കൊച്ചി കായലില്‍ പറന്നിറങ്ങിയ വൈമാനികർക്ക് സംസ്ഥാന സർക്കാർ സ്വീകരണം നല്‍കിയിരുന്നു.

TAGS : KOCHI | LATEST NEWS
SUMMARY : First seaplane lands at Matupeti, test flight successful

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *