ചരിത്രത്തിലാദ്യം; ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ ദുർഗാപൂജ ആഘോഷിച്ചു

ചരിത്രത്തിലാദ്യം; ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ ദുർഗാപൂജ ആഘോഷിച്ചു

ബെംഗളൂരു: ചരിത്രത്തിലാദ്യമായി ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ദുർഗാപൂജ ആഘോഷങ്ങൾ നടന്നു. ബംഗാളി ക്ലബ് യുഎസ്എ ആണ് രണ്ട് ദിവസത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ടൈംസ് സ്‌ക്വയറിന്റെ ഹൃദയഭാഗത്തായിട്ടാണ് ദുർഗാ പൂജ പന്തൽ സ്ഥാപിച്ചത്. നവമി പൂജയോടെ ദുർഗാ സ്തുതികൾ ആലപിച്ച് കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഇതിന്റെ ഭാഗമായി ധുനുചി നൃത്തവും അവതരിപ്പിച്ചു. ടൈംസ് സ്ക്വയറില്‍ മന്ത്രോച്ചാരണങ്ങള്‍ ഉയര്‍ന്നു. രണ്ട് ദിവസത്തെ പൂജയ്‌ക്കൊടുവില്‍ ബോളിവുഡ് ഡാന്‍സ് മ്യൂസിക്കല്‍ പരിപാടിയും നടന്നു.

 

TAGS: WORLD | DURGA POOJA
SUMMARY: History has been scriped, Durga Puja goes to New York’s Times Square for first time ever

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *