നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ഉടനെത്തും

നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ഉടനെത്തും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ  ഉടനെത്തുമെന്ന് ബെംഗളൂരു സൗത്ത് എംപിയും ബിജെപി ദേശീയ യുവമോർച്ച പ്രസിഡൻ്റുമായ തേജസ്വി സൂര്യ അറിയിച്ചു. പശ്ചിമ ബംഗാളിലെ ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് യെല്ലോ ലൈനിലേക്ക് ട്രെയിനുകൾ നിർമിച്ച് നൽകുന്നത്.

ആദ്യ ട്രെയിൻ ജനുവരി ആറിന് ബെംഗളൂരുവിലേക്ക് അയക്കും. രണ്ടാമത്തെ ട്രെയിൻ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മൂന്നാമത്തേത് ഏപ്രിലോടെയും എത്തിക്കാൻ ടിറ്റാഗഡ് തയാറാണ്. തുടർന്ന് പ്രതിമാസം ഒരു ട്രെയിൻ എന്ന കണക്കിൽ ട്രെയിൻ എത്തും. പിന്നീട് ഇത് രണ്ട് ട്രെയിനുകളായി വർധിപ്പിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

19.15 കിലോമീറ്ററിലധികം ദൈർഘ്യമുള്ള യെല്ലോ ലൈനിൽ 18 സ്റ്റേഷനുകൾ ഉണ്ടാകും. 2024ൽ ലൈൻ തുറന്നുനൽകാനായിരുന്നു തീരുമാനമെങ്കിലും ട്രെയിനുകളുടെ ആദ്യ സെറ്റ് എത്താതിരുന്നതോടെ 2025ലേക്ക് കാര്യങ്ങൾ എത്തുകായിരുന്നു. 2025 ജനുവരി അവസാനത്തോടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ബിഎംആർസിഎൽ ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു.

TAGS: BENGALURU | NAMMA METRO
SUMMARY: First train for Bengaluru yellow line metro ready on January 6

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *