കർണാടകയിൽ ആദ്യമായി ഗസ്റ്റ് ലക്ച്ചർ പദവിയിൽ ട്രാൻസ്ജെൻഡർ
▪️ കെ. എൻ രേണുക പുജാരി

കർണാടകയിൽ ആദ്യമായി ഗസ്റ്റ് ലക്ച്ചർ പദവിയിൽ ട്രാൻസ്ജെൻഡർ

ബെംഗളൂരു: കർണാടകയിലെ ആദ്യ ട്രാൻസ്ജെൻഡർ ഗസ്റ്റ് ലക്ച്ചറായി കെ. എൻ രേണുക പുജാരി. വിജയനഗരയിലെ കൃഷ്ണ ദേവരായ സർവകലാശാലയിലാണ് രേണുകയ്ക്ക് നിയമനം ലഭിച്ചത്. ഇതേ സർവകലാശാലയിൽ നിന്നാണ് രേണുക ബിരുദാനന്തര ബിരുദം നേടിയത്.

ബെള്ളാരി കുറുഗോഡു സ്വദേശിനിയാണ്. കർഷകരായ തൻ്റെ മാതാപിതാക്കൾ തന്ന പ്രോത്സാഹനമാണ് തൻ്റെ വിജയത്തിന് കരുത്തായതെന്നും സർവകലാശാല ഫാക്കൽറ്റി യുടെ പിന്തുണയ്ക്ക് നന്ദി പറയുന്നതായും രേണുക പറഞ്ഞു.

ഗസ്റ്റ് ലക്ച്ചർ അഭിമുഖ പരീക്ഷയിൽ 30 പേരാണ് പങ്കെടുത്തത്. ഇതിൽ മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് രേണുകയെ തിരഞ്ഞെടുത്തതെന്ന് സർവകലാശാല അധികൃതർ പറഞ്ഞു.
<BR>
TAGS : TRANSGENDER | VIJAYANAGARA
SUMMARY : First transgender to be appointed as guest lecturer in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *