സംസ്ഥാനത്ത് ആദ്യമായി മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് പ്രവർത്തനം ജൂലൈ മുതൽ

സംസ്ഥാനത്ത് ആദ്യമായി മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് പ്രവർത്തനം ജൂലൈ മുതൽ

ബെംഗളൂരു: നഗരത്തിന്റെ മാലിന്യ പ്രശ്നങ്ങൾക്ക് ഇനി പരിഹാരമാകും. കർണാടകയിലെ ആദ്യത്തെ വേസ്റ്റ്-ടു-എനർജി (ഡബ്ല്യുടിഇ) പ്ലാൻ്റ് ജൂലൈയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബിഡദിയിലാണ് പ്ലാന്റ് നിർമിച്ചിരിക്കുന്നത്. 15 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്ലാൻ്റിന് 11.5 മെഗാവാട്ട് ശേഷിയുണ്ട്.

പ്ലാൻ്റിലെ ഭൂരിഭാഗം ജോലികളും പൂർത്തിയായെന്നും ട്രയൽ റണ്ണുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നും കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ് (കെപിസിഎൽ) അറിയിച്ചു. ജൂലൈ രണ്ടാം വാരത്തോടെ ട്രയൽ റൺ ആരംഭിക്കും. ജൂലൈ അവസാനത്തോടെ പ്ലാന്റ് പ്രവർത്തനം ആരംഭിക്കും. 2023 ഒക്ടോബറിൽ പദ്ധതി പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തൊഴിൽ പ്രശ്നങ്ങളും ഉപകരണങ്ങളുടെ ഇറക്കുമതിയിൽ നേരിട്ട തടസങ്ങളും കാരണം പദ്ധതി നീളുകയായിരുന്നു.

ബിബിഎംപിയുടെയും കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡിന്റെയും (കെപിസിഎൽ) സംയുക്ത സംരംഭമാണ് പ്ലാൻ്റ്. 260 കോടി രൂപ ചെലവിലാണ് പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നത്.

TAGS: BENGALURU UPDATES| WASTE TO ENERGY PLANT
SUMMARY: First waste to energy plant in state to open by july

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *