കടല്‍ മത്സ്യം കഴിക്കുന്നതില്‍ കുഴപ്പമില്ലെന്ന് ഫിഷറീസ് മന്ത്രി

കടല്‍ മത്സ്യം കഴിക്കുന്നതില്‍ കുഴപ്പമില്ലെന്ന് ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: കേരള തീരത്ത് കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളില്‍ ഏറെയും അടിസ്ഥാനരഹിതമാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും ട്രോളിങ് നിരോധനത്തെക്കുറിച്ച്‌ അറിയിക്കുന്നതിനുമായി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

വിഷാംശമുള്ള മാലിന്യങ്ങളാണ് കടല്‍ത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാർത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ അപകടകരമായ സാഹചര്യം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരഭാഗങ്ങളില്‍ നിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ച്‌ അടിയന്തര റിപ്പോർട്ട് നല്‍കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

കപ്പല്‍ അപകടത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിക്കും. ആശങ്ക ഉണ്ടാകേണ്ട സാഹചര്യം നിലവിലില്ല. നവമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചരണം കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാണ്. വ്യാജ പ്രചാരണം എക്സ്പോര്‍ട്ടിംഗ് സ്ഥാപനങ്ങളെ ബാധിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് സമാശ്വാസം നല്‍കുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ പരിശോധിക്കും. കേന്ദ്ര സര്‍ക്കാറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പതിന് ആരംഭിക്കുമെന്നും 52 ദിവസമായിരിക്കും ട്രോളിംഗ് നിരോധനമുണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS : LATEST NEWS
SUMMARY : Fisheries Minister says there is nothing wrong with eating sea fish

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *