എയ്റോ ഇന്ത്യ; ബെംഗളൂരുവിലെ 21 തടാകങ്ങളിൽ മീൻപിടിത്തം നിരോധിച്ചു

എയ്റോ ഇന്ത്യ; ബെംഗളൂരുവിലെ 21 തടാകങ്ങളിൽ മീൻപിടിത്തം നിരോധിച്ചു

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് ബെംഗളൂരുവിലെ 21 തടാകങ്ങളിൽ മീൻപിടിത്തം നിരോധിച്ചു. ഫെബ്രുവരി 10ന് യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് പരിപാടി നടക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി, യെലഹങ്കയിലും പരിസര പ്രദേശങ്ങളിലും ബെംഗളൂരു നോർത്ത്, ഈസ്റ്റ്‌ താലൂക്കുകളിലെ 21 തടാകങ്ങളിലാണ് ഫെബ്രുവരി 17 വരെ സംസ്ഥാന ഫിഷറീസ് വകുപ്പ് മീൻപിടുത്തം നിരോധിച്ചത്.

തടാകങ്ങളിലെ മീൻപിടുത്തം പ്രവർത്തനങ്ങൾ കൂടുതൽ പക്ഷികളെ ആകർഷിക്കുന്നതിനാലാണ് നടപടി. ദേവനഹള്ളി ഉൾപ്പെടെ യെലഹങ്കയ്ക്ക് ചുറ്റുമുള്ള എല്ലാ തടാകങ്ങളിലും ജലാശയങ്ങളിലും മത്സ്യബന്ധന പ്രവർത്തനങ്ങളും മത്സ്യ വിൽപ്പനയും നിർത്തിവയ്ക്കാൻ ഫിഷറീസ് വകുപ്പ് എല്ലാ കരാറുകാർക്കും പാട്ടക്കരാർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എയ്‌റോ ഇന്ത്യ ഷോയ്ക്കിടെ വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് ഡയറക്ടർ ദിനേശ് കുമാർ പറഞ്ഞു.

TAGS: AERO INDIA
SUMMARY: Fishing activities banned near yelahanka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *