മത്സ്യബന്ധനബോട്ടിന് തീപിടിച്ചു; 20 പേരെ രക്ഷപ്പെടുത്തി

മത്സ്യബന്ധനബോട്ടിന് തീപിടിച്ചു; 20 പേരെ രക്ഷപ്പെടുത്തി

മഹാരാഷ്ട്രയിലെ അലിബാഗിനടുത്തുള്ള കടലില്‍ ബോട്ടിന് തീപിടിച്ചു. ബോട്ടിന്റെ 80 ശതമാനവും കത്തിനശിച്ചെങ്കിലും ആര്‍ക്കും പരുക്കുകളോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവസമയത്ത് 20 മത്സ്യത്തൊഴിലാളികള്‍ കപ്പലിലുണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചനയുണ്ട്. മീന്‍വലക്ക് തീപിടിച്ചതാകാം തീ പടരാന്‍ കാരണമെന്ന് കരുതുന്നു. ബോട്ട് കത്തുന്നത് കണ്ട പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ അധികൃതരെ വിവരമറിയിച്ചു. ബോട്ട് ഉടന്‍ തന്നെ കരയിലെത്തിച്ച്‌ തീ അണയ്ക്കാനും ആളുകളെ ഒഴിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രാകേഷ് മൂര്‍ത്തി ഗണ്ടിന്റെതാണ് ബോട്ട്.

TAGS : LATEST NEWS
SUMMARY : Fishing boat catches fire; 20 people rescued

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *