കിണറ്റിൽ നിധിയുണ്ടെന്ന് കരുതി കുഴിച്ചെടുക്കാൻ ശ്രമം; പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടക്കം കാസറഗോഡ് 5 പേർ പിടിയിൽ

കിണറ്റിൽ നിധിയുണ്ടെന്ന് കരുതി കുഴിച്ചെടുക്കാൻ ശ്രമം; പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടക്കം കാസറഗോഡ് 5 പേർ പിടിയിൽ

കാസറഗോഡ്: കിണറ്റിൽ നിധിയുണ്ടെന്ന് കരുതി കുഴിച്ചെടുക്കാൻ ശ്രമിച്ച പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടക്കം 5 പേർ പിടിയിൽ. കാസറഗോഡ് കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടക്കം അഞ്ചു പേർ പിടിയിൽ. ശബ്ദം കേട്ടത്തിയ നാട്ടുകാരാണ് ആദ്യം ഇവരെ പിടികൂടിയത്. ഭീമനടി സ്വദേശി അജാസ്, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ, മൊഗ്രാൽ പുത്തൂർ സ്വദേശി അഫാർ, ഉളിയാർ സ്വദേശി മുഹമ്മദ്‌ ഫിറോസ്, ബംഗള സ്വദേശി സഹദുദ്ദീൻ എന്നിവരാണ് പിടിയിലായത്. കോട്ടയ്ക്ക് അകത്തെ കിണറിന് ഉള്ളിലാണ് ഇവർ നിധി കുഴിച്ചെടുക്കാൻ നോക്കിയത്.

പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കുമ്പള ആരിക്കാടി കോട്ട. ഇവിടെയാണ് നിധി കുഴിച്ചെടുക്കാൻ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഉൾപ്പെടുന്ന സംഘം എത്തിയത്. കോട്ടയ്ക്കകത്തുനിന്നും ശബ്ദം കേട്ട് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് നിധി കുഴിക്കുന്നവരെ കണ്ടത്. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റിന്റെ നിർദേശ പ്രകാരമാണ് നിധി കുഴിച്ചെടുക്കാൻ ആളെത്തിയതെന്ന് പോലീസ് പറഞ്ഞു.

മൂന്നുദിവസം മുൻപും ഇവർ കോട്ടയ്ക്കകത്ത് നിധി അന്വേഷിച്ച് എത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ ഭാഗത്ത് കുടുബശ്രീ പ്രവർത്തകർക്ക് നിധി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ച് യുവാക്കളെ പ്രലോഭിപ്പിച്ചാണ് കോട്ടയിൽ എത്തിച്ചതെന്നാണ് വിവരം. നിധി കിട്ടിയാൽ എല്ലാവർക്കും തുല്യമായി പങ്കിടാമെന്ന് പറഞ്ഞിരുന്നു. നിധി കുഴിക്കാൻ ഉപയോഗിച്ച മൺവെട്ടിയും മറ്റുപകരണങ്ങളും സ്ഥലത്തുനിന്നും പോലീസ് പിടിച്ചെടുത്തു.

TAGS: KERALA | ARREST
SUMMARY: Five arrested for digging well over treasure

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *