ഒളിംപിക്‌സിനെത്തിയ അഞ്ച് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒളിംപിക്‌സിനെത്തിയ അഞ്ച് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാരീസ്: ഒളിംപിക്‌സിന് എത്തിയ ഓസ്‌ട്രേലിയന്‍ വാട്ടര്‍ പോളോ ടീമിലെ മൂന്ന് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ടീമിലെ വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി. ചൊവ്വാഴ്ച രണ്ട് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

നിലവില്‍ വാട്ടര്‍ പോളോ ടീമംഗങ്ങള്‍ക്ക് മാത്രമാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ഓസ്‌ട്രേലിയയുടെ ഒളിംപിക്‌സ് ടീം ചീഫ് അന്ന മെയേഴ്‌സ് അറിയിച്ചു.

ആകെ അഞ്ച് താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായതായി അന്ന മെയേഴ്‌സ് പറഞ്ഞു. ആരോഗ്യനിലയില്‍ ആശങ്കയില്ലെങ്കില്‍ അവര്‍ പരിശീലനം തടരും. ടീം കോവിഡ് പ്രോട്ടോകോള്‍ പിന്തുടരുന്നതായും മെയേഴ്‌സ് പറഞ്ഞു. വാട്ടര്‍പോളോ മത്സരം ജൂലായ് 27 മുതല്‍ ഓഗസ്റ്റ് പതിനൊന്നുവരെയാണ്.

കോവിഡ് സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒളിംപിക്‌സിന് കോവിഡ് ഭീതി ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് കേസുകളില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ഫ്രാന്‍സിലെ ആരോഗ്യമന്ത്രി ഫ്രെഡറിക് വലെടൗക്‌സും അറിയിച്ചു.

കോവിഡ് കാരണം 2020ലെ ടോക്കിയോ ഒളിംപിക്‌സ് ഒരു വര്‍ഷത്തേക്ക് മാറ്റിവെച്ചതിന് ശേഷം വലിയതോതില്‍ കാണികളെ അനുവദിക്കാത്ത രീതിയില്‍ നടത്തിയിരുന്നു. ഇതിനുശേഷം കോവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന ഒളിംപിക്‌സാണ് പാരിസിലേത്.
<br>
TAGS : 2024 PARIS OLYMPICS | COVID
SUMMARY : Five Australian players who came to the Olympics have been confirmed with Covid

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *