ഹെലികോപ്റ്റര്‍ തകര്‍ന്ന് നേപ്പാളില്‍ അഞ്ച് മരണം

ഹെലികോപ്റ്റര്‍ തകര്‍ന്ന് നേപ്പാളില്‍ അഞ്ച് മരണം

കാഠ്മണ്ഡു: നേപ്പാളിലെ നുവകോട്ട് ജില്ലയില്‍ എയർ ഡൈനസ്റ്റി ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ മരിച്ചു. നുവകോട്ടിലെ ശിവപുരി മേഖലയിലാണ് അപകടം. കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ സയാഫ്രുബെൻസിയിലേക്കുള്ള യാത്രാമധ്യേയാണ് തകർന്നുവീണത്. പൈലറ്റായ സീനിയർ ക്യാപ്റ്റൻ അരുണ്‍ മല്ലയടക്കം 5 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

പറന്നുയർന്ന് മൂന്ന് മിനിറ്റിനുള്ളില്‍ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ശൗര്യ എയർലൈൻസിൻ്റെ വിമാനം തകർന്നുവീണ് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ അപകടം.

TAGS : NEPAL | HELICOPTER | ACCIDENT | DEAD
SUMMARY : Five dead in helicopter crash in Nepal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *