ബെംഗളൂരുവിൽ യുവതിക്ക് നേരെ സദാചാര ആക്രമണം; അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരുവിൽ യുവതിക്ക് നേരെ സദാചാര ആക്രമണം; അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. ചന്ദ്രലേഔട്ടിലാണ് സംഭവം. ബുർഖയിട്ട് പുറത്തിറങ്ങിയ യുവതിയെ പ്രതികൾ അകാരണമായി ആക്രമിക്കുകയായിരുന്നു. അഫ്രീദ് പാഷ, വസീം ഖാൻ, മാഹിൻ, മൻസൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് ചന്ദ്ര ലേഔട്ട്‌ പോലീസ് അറസ്റ്റ് ചെയ്തത്.

ബൈക്കിൽ ആൺ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇരുവരും ബൈക്കിലിരിക്കുന്നത് പ്രതികൾ ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് ഇരുവരെയും പ്രതികൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ പ്രതികൾ ഇവരെ ആക്രമിക്കുകയായിരുന്നു. യുവതി നൽകിയ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്.

TAGS: BENGALURU | ARREST
SUMMARY: Five including minor arrested for assaulting women, her friend

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *