ബെംഗളൂരുവിൽ അഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു

ബെംഗളൂരുവിൽ അഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. ബെംഗളൂരു സൗത്തിലെ ആനേക്കൽ, ജിഗനി പ്രദേശങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും രക്തസാമ്പിളുകൾ ശേഖരിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

സംസ്ഥാനത്ത് ഇതുവരെ ഏഴ് സിക്ക കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈഡിസ് കൊതുകിലൂടെയാണ് സിക്ക വൈറസ് പടരുന്നത്. കടുത്ത തലവേദന, കണ്ണിന് ചുവപ്പ്, പനി, അകാരണമായ ചൊറിച്ചിൽ എന്നിവയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിച്ച് മുൻകരുതൽ എടുക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. സിക വൈറസിനെക്കുറിച്ച് പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

TAGS: BENGALURU | ZIKA VIRUS
SUMMARY: Five test positive for zika virus in Bengaluru South

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *