ബോയിലർ പൊട്ടിത്തെറിച്ച് അപകടം; അഞ്ച് തൊഴിലാളികൾക്ക് പരുക്ക്

ബോയിലർ പൊട്ടിത്തെറിച്ച് അപകടം; അഞ്ച് തൊഴിലാളികൾക്ക് പരുക്ക്

ബെംഗളൂരു: ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരുക്കേറ്റു. ബിഡദി വ്യവസായ മേഖലയിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ഉത്തരേന്ത്യൻ സ്വദേശികളായ ഉമേഷ്, തരുൺ, അമലേഷ്, സന്തൂൺ, ലഖൻ എന്നിവർക്കാണ് പരിക്കേറ്റത്.

ബിബിഎംപിയുമായി സഹകരിച്ച് ഉണങ്ങിയ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപൂക്കുന്ന സ്വകാര്യ ഫാക്ടറിയിൽ പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. അഞ്ച് തൊഴിലാളികളായിരുന്നു അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്നത്. ഇവർ ജോലി ചെയ്തുകൊണ്ടിരിക്കെ മെഷീനിലെ ബോയിലർ പൊട്ടിതത്തെറിക്കുകയായിരുന്നു.

കമ്പനിയിലെ സുരക്ഷാ ജീവനക്കാരൻ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും പരുക്കേറ്റവരെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവരിൽ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. സംഭവത്തിൽ ഫാക്ടറി മാനേജർക്കെതിരെ പോലീസ് കേസെടുത്തു.

TAGS: BENGALURU | BLAST
SUMMARY: Five injured critically after boiler blasts

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *