മെട്രോ ട്രെയിനുകൾക്കായി നഗരത്തിൽ അഞ്ച് ഡിപ്പോകൾ കൂടി തുറക്കും

മെട്രോ ട്രെയിനുകൾക്കായി നഗരത്തിൽ അഞ്ച് ഡിപ്പോകൾ കൂടി തുറക്കും

ബെംഗളൂരു: മെട്രോ ട്രെയിനുകൾക്കായി നഗരത്തിൽ അഞ്ച് പുതിയ ഡിപ്പോകൾ കൂടി തുറക്കും. നിലവിലുള്ള മൂന്നെണ്ണത്തിന് പുറമെയാണിത്. 2041 വരെ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കേണ്ട മെട്രോ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കും, കോച്ചുകൾ സൂക്ഷിക്കുന്നതിനും മറ്റുമാണ് പുതിയ ഡിപ്പോകൾ തുറക്കുന്നതെന്ന് ബിഎംആർസിഎൽ അറിയിച്ചു.

ഇതോടൊപ്പം ബൈയപ്പനഹള്ളി ഡിപ്പോയും പൂർണതോതിൽ പ്രവർത്തനക്ഷമമാക്കും. 249.19 കോടി രൂപ ചെലവിൽ പുനർനിർമ്മിച്ച ഡിപ്പോ രണ്ട് ലെവലുകളുള്ള ആദ്യ ഡിപ്പോയായിരിക്കും. ഔട്ടർ റിംഗ് റോഡിൽ (ഘട്ടം-2 എ) ഓടുന്ന 16 മെട്രോ ട്രെയിനുകൾക്കും എയർപോർട്ട് ലൈനുകളിലെ (ഘട്ടം-2 ബി) 21 ട്രെയിനുകൾക്കും മാത്രമേ ഈ ഡിപ്പോ ഉപയോഗിക്കാൻ സാധിക്കുള്ളു.

നവീകരിച്ച ഡിപ്പോയിൽ, ഒരു ലെവൽ ഗ്രൗണ്ടിന് താഴെയായി നിർമ്മിക്കും. മറ്റൊന്ന് ഗ്രേഡിലായിരിക്കും. ഘട്ടംഘട്ടമായി 2026-28 ഓടെ നഗരത്തിൽ മൊത്തം 159 മെട്രോ ട്രെയിനുകൾ ഓടിക്കാനാണ് ബിഎംആർസിഎൽ പദ്ധതിയിടുന്നത്.

പിങ്ക് ലൈനിലേക്ക് (നാഗവാര മുതൽ കലേന അഗ്രഹാര വരെ) 20 സ്റ്റേബിളിംഗ് ലൈനുകളുള്ള വരാനിരിക്കുന്ന കോതനൂർ ഡിപ്പോയിൽ 66 ശതമാനം പണി പൂർത്തിയായപ്പോൾ അഞ്ജനപുര (നോർത്ത്-സൗത്ത് ഗ്രീൻ ലൈൻ) ഡിപ്പോയിൽ 50 ശതമാനം വരെ പണി പൂർത്തിയായി. വിമാനത്താവളത്തിന് സമീപമുള്ള ഷെട്ടിഗെരെ ഡിപ്പോ 182.33 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. ഇവിടെ 49 ശതമാനം പണി പൂർത്തിയായി. നിലവിൽ കടുഗോഡി (വൈറ്റ്ഫീൽഡ്) ഡിപ്പോയാണ് പർപ്പിൾ ലൈനിൻ്റെയും ഗ്രീൻ ലൈനിൻ്റെ പീനിയ ഡിപ്പോയുടെയും സംരക്ഷണ ചുമതല വഹിക്കുന്നത്.

TAGS: BENGALURU | NAMMA METRO
SUMMARY: Five depots coming up to maintain Metro trains in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *