കര്‍ണാടകയില്‍ അഞ്ച് പുതിയ അത്യാധുനിക കാൻസർ ആശുപത്രികൾ ആരംഭിക്കും

കര്‍ണാടകയില്‍ അഞ്ച് പുതിയ അത്യാധുനിക കാൻസർ ആശുപത്രികൾ ആരംഭിക്കും

ബെംഗളൂരു : സംസ്ഥാനത്ത് അഞ്ച് പുതിയ അത്യാധുനിക സൗകര്യങ്ങളുളള അർബുദ ആശുപത്രികൾ തുടങ്ങുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ അറിയിച്ചു. ബെളഗാവിയിലെ സുവര്‍ണ വിധാൻ സൗധയിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിലാണ് മന്ത്രി  ഇക്കാര്യം അറിയിച്ചത്. മൈസൂരു, കാർവാർ, മാണ്ഡ്യ, ശിവമോഗ, തുമകൂരു എന്നിവിടങ്ങളിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ സുസജ്ജമായ ആശുപത്രികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മന്ത്രി അറിയിച്ചത്. ബെളഗാവിയിലും അത്യാധുനിക അർബുദ ആശുപത്രി നിർമിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും പാട്ടീൽ പറഞ്ഞു.

സംസ്ഥാനത്ത് നിലവിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കാർഡുടമകൾക്ക് അർബുദ ആശുപത്രികളിൽ സർക്കാർ സൗജന്യ ചികിത്സ നൽകുന്നുണ്ട്. എ.പി.എൽ. കാർഡുടമകൾക്ക് നാമമാത്രമായ ഫീസ് 30 ശതമാനമാത്രമാണ് ഈടാക്കുന്നത്. ജില്ലാ, താലൂക്ക് ആശുപത്രികളിൽ ഗുണനിലവാരമുള്ള ചികിത്സ, അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, പോഷകാഹാരം എന്നിവയെല്ലാം സർക്കാർ ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
<br>
TAGS : SHARAN PRAKASH PATIL
SUMMARY : Five new state-of-the-art cancer hospitals to start in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *