ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

ബെംഗളൂരു: ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ധാർവാഡ് ദേശീയപാത 218 (ഹുബ്ബള്ളി-വിജയപുർ) ഇംഗൽഹള്ളി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായ. ബാഗൽകോട്ട് സാഗറിൽ നിന്ന് കുളഗേരി ക്രോസിലേക്ക് പോകുകയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്.

അഹമ്മദാബാദിൽ നിന്ന് കൊച്ചിയിലേക്ക് ജീരകം കൊണ്ടുപോകുനകയായിരുന്ന ട്രക്കുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ശ്വേത, അഞ്ജലി, സന്ദീപ്, ശശികല, വിറ്റൽ ഷെട്ടി എന്നിവരാണ് മരിച്ചത്. സാഗറിലെ ബന്ധുവിന്റെ വിവാഹനിശ്ചയത്തിന് ശേഷം കുടുംബം അവരുടെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം നടന്നതെന്ന് ധാർവാഡ് പോലീസ് സൂപ്രണ്ട് ഗോപാൽ ബയാക്കോഡ് പറഞ്ഞു.

അതിവേഗത്തിൽ വന്ന കാർ എതിർദിശയിൽ നിന്ന് വന്ന ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി ഹുബ്ബള്ളിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ധാർവാഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

TAGS: KARNATAKA | ACCIDENT
SUMMARY: Five killed in car-truck collision

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *