മാണ്ഡ്യയില്‍ വാഹനാപകടത്തില്‍ അഞ്ച് പേർ മരിച്ചു

മാണ്ഡ്യയില്‍ വാഹനാപകടത്തില്‍ അഞ്ച് പേർ മരിച്ചു

ബെംഗളൂരു : മാണ്ഡ്യയിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ അഞ്ച് പേർ മരിച്ചു. മലവള്ളി നാഗഗൗഡന ദൊഡ്ഡിക്ക് സമീപം ട്രക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ ബെംഗളൂരു സ്വദേശികളായ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാളെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11-ഓടെയായിരുന്നു അപകടം. ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികളായ പ്രണവ്, ആകാശ്, ആദർശ് എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർഥിയായ പൃഥ്വിയുടെ നില ഗുരുതരമാണ്.

വിദ്യാർഥികള്‍ സഞ്ചരിച്ച കാര്‍ മൈസൂരു ടി.നരിസ്പൂർ തലക്കാട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്ന് വിദ്യാർഥികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. കൂട്ടിയിടിയുടെ ആഘാതത്തിൽ കാർ പൂര്‍ണമായും തകര്‍ന്നു. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാണ്ഡ്യ പാണ്ഡവപുരയ്‌ക്ക് സമീപം മഹദേശ്വരപുരയ്ക്കടുത്തുണ്ടായ അപകടത്തിൽ സ്കൂട്ടറില്‍ ട്രക്ക് ഇടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. ശ്രീരംഗപട്ടണ-ജവർഗി ഹൈവേയിൽ മഹദേശ്വരപുരയ്ക്ക് സമീപമായിരുന്നു അപകടം. നീലനഹള്ളി ഗ്രാമത്തിൽ നിന്നുള്ള ശിൽപശ്രീ (34), സന്ധ്യ (17) എന്നിവരാണ് കൊല്ലപ്പെട്ടത്. സന്ധ്യയുടെ അമ്മ ഷൈലജയുടെ നില ഗുരുതരമാണ്. നാഗമംഗല ഭാഗത്തുനിന്ന് വരികയായിരുന്നു ട്രക്കാണ് സ്കൂട്ടറില്‍ ഇടിച്ചത്. സംഭവത്തില്‍ മേൽക്കോട് പോലീസ് കേസെടുത്തു.
<br>
TAGS : ACCIDENT
SUMMARY : Five people died in a road accident in Mandya

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *