സർക്കാർ കോളേജുകളിൽ അഞ്ച് ശതമാനം ഫീസ് വർധന

സർക്കാർ കോളേജുകളിൽ അഞ്ച് ശതമാനം ഫീസ് വർധന

ബെംഗളൂരു : സംസ്ഥാനത്ത് സർക്കാർ ഡിഗ്രി കോളേജുകളിലെയും ലോ കോളേജുകളിലെയും ബിരുദ കോഴ്സുകളുടെ ഫീസ് നിരക്ക് വർധിപ്പിച്ചു.ബിഎ, ബികോം, ബിബിഎ, ബിബിഎം, ബിഎസ്‌സി, എൽഎൽബി കോഴ്സുകൾളുടെ  ഫീസ് നിരക്കിലാണ് അഞ്ച് ശതമാനം വര്‍ധന വരുത്തിയത്.

പട്ടികജാതി, വർഗ വിഭാഗത്തിലെ വിദ്യാർഥികൾ, പെൺകുട്ടികൾ എന്നിവർക്ക് ഫീസ് റീഇംബേഴ്സ്മെന്റ് ഉള്ളതിനാൽ ജനറൽ മെറിറ്റ് വിദ്യാർഥികൾക്ക് മാത്രമാണ് വർധന ബാധകമാകുക. കഴിഞ്ഞ വർഷം 15 ശതമാനം ഫീസ് വർധിപ്പിച്ചിരുന്നു. ഫീസ് നിരക്ക് വര്‍ധിപ്പിച്ചത്തില്‍ പ്രതിഷേധിച്ചു  വിവിധ വിദ്യാർഥി സംഘടനകളും രംഗത്തെത്തി.
<br>
TAGS : FEES HIKE | GOVERNMENT COLLEGES
SUMMARY : Five percent fee hike in government colleges

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *