പോലീസ് സ്റ്റേഷനുള്ളിൽ ചൂതാട്ടം; അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പോലീസ് സ്റ്റേഷനുള്ളിൽ ചൂതാട്ടം; അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: പോലീസ് സ്റ്റേഷനുള്ളിൽ ചൂതാട്ടം നടത്തിയ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കലബുർഗി വാഡി പോലീസ് സ്റ്റേഷനിലാണ് സംഭവം. എഎസ്ഐ മൊഹിയുദ്ദീൻ മിയാൻ, ഹെഡ് കോൺസ്റ്റബിൾമാരായ നാഗരാജ്, സൈബന്ന, കോൺസ്റ്റബിൾമാരായ ഇമാം, നാഗഭൂഷൺ എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്.

സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ യുവാവാണ് ഇവർ ചൂതാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടത്. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. സസ്പെൻഷൻ ഉത്തരവിട്ട ജില്ലാ പോലീസ് സൂപ്രണ്ട് അദ്ദൂർ ശ്രീനിവാസുലു, സ്റ്റേഷൻ സബ് ഇൻസ്പെക്ടർ തിരുമലേഷിന് നോട്ടീസ് നൽകുകയും ചൂതാട്ട സംഭവത്തെക്കുറിച്ച് വിശദീകരണം തേടുകയും ചെയ്തു.

TAGS: SUSPENSION
SUMMARY: Five police personnel suspended for gambling inside Kalaburagi police station

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *