കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ വിമാനങ്ങൾ വൈകുന്നു

കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ വിമാനങ്ങൾ വൈകുന്നു

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ വിമാനസർവീസുകൾ വൈകുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തിരികെയും പോകുന്ന വിമാനങ്ങളാണ് ഭൂരിഭാഗവും വൈകുന്നത്. ഡൽഹിയുടെ പല ഭാ​ഗങ്ങളിലും മൂടൽമഞ്ഞിന് പുറമേ നേരിയ മഴയുമുണ്ട്. ദൃശ്യപരത കുറവായതിനാൽ റോഡപകടങ്ങളും വർധിക്കുന്നതായാണ് വിവരം. നിലവിൽ ഡൽഹിയിൽ എട്ട് ​ഡി​ഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ​ദിവസം ഡൽഹി, ​ഗാസിയാബാദ്, നോയിഡ തുടങ്ങിയ ഇടങ്ങളിലെ ദൃശ്യപരത പൂജ്യത്തിലേക്ക് കുറഞ്ഞിരുന്നു. നൂറിലധികം വിമാനങ്ങളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും വൈകുകയും ചെയ്തു. നിരവധി ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും മാറ്റമുണ്ടായിട്ടുണ്ട്. വിവിധയിടങ്ങളിൽ നിന്നും വരുന്ന 20-ലധികം ട്രെയിനുകൾ 7-8 മണിക്കൂർ വൈകിയാണ് ഡൽഹിയിലെത്തുന്നത്.

തെലങ്കാന എക്‌സ്‌പ്രസ്, ലക്നൗ മെയിൽ, ഹംസഫർ എക്‌സ്‌പ്രസ് തുടങ്ങിയ ദീർഘദൂര സർവീസുകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. വരും ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

TAGS: NATIONAL | FLIGHT DELAYED
SUMMARY: Flight service in Delhi delayed amid Fog

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *