സിവിൽ സർവീസ് അക്കാദമിയിലെ വെള്ളക്കെട്ട്; മരിച്ചവരിൽ മലയാളി വിദ്യാര്‍ഥിയും

സിവിൽ സർവീസ് അക്കാദമിയിലെ വെള്ളക്കെട്ട്; മരിച്ചവരിൽ മലയാളി വിദ്യാര്‍ഥിയും

ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളില്‍ മലയാളിയും. എറണാകുളം സ്വദേശി നവീന്‍ ആണ് മരിച്ചത്. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാര്‍ഥികൾ.

റോഡിൽ നിന്നും മതിൽ തകർന്ന് ബേസ്മെന്റിലേക്ക് വെള്ളമിറങ്ങിയാണ് കഴിഞ്ഞദിവസം അക്കാദമിയില്‍ അപകടമുണ്ടായത്. വെള്ളം ഇരച്ചെത്തിയപ്പോൾ അതിനുള്ളിൽ കുടുങ്ങിയ മൂന്ന് വിദ്യാര്‍ഥികളാണ് മരിച്ചത്. സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിഷേധം ശക്തമായിയിരിക്കുകയാണ് വിദ്യാര്‍ഥികള്‍.

ഡൽഹിയിൽ ഇന്നലെ പെയ്ത ശക്തമായ മഴയിലാണ് ഓൾഡ് രാജേന്ദ്രർ നഗറിലെ റാവുസ് ഐഎഎസ് പഠന കേന്ദ്രത്തിന്‍റെ ബേസ്മെന്റിൽ വെള്ളം കയറിയത്. സ്ഥാപനത്തിൻ്റെ ലൈബ്രറിയാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ലൈബ്രറിയിൽ എത്തിയ വിദ്യാര്‍ഥികളാണ് അപകടത്തിൽ പെട്ടത്. വെള്ളം കയറുമ്പോൾ 40 വിദ്യാര്‍ഥികൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.
<BR>
TAGS : DELHI IAS COACHING CENTRE,
SUMMARY : Flood at Civil Service Academy; A Malayali student was also among the dead

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *