വയനാട്ടില്‍ നിന്ന് രാഹുലിന്റെയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകള്‍ പിടികൂടി

വയനാട്ടില്‍ നിന്ന് രാഹുലിന്റെയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകള്‍ പിടികൂടി

വയനാട്: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ള വയനാട് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. വയനാട് തോല്‍പ്പെട്ടിയില്‍ നിന്നാണ് ഫ്‌ളയിംഗ് സ്‌ക്വാഡ് കിറ്റുകള്‍ പിടികൂടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച കിറ്റുകളാണ് കണ്ടെടുത്തത്.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്ന കിറ്റുകളാണ് ഫ്‌ളയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തത്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കാനാണിതെന്ന് കിറ്റില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിതരണം ചെയ്യാനായി മണ്ഡലത്തില്‍ നേരത്തെ എത്തിച്ചതാണ് കിറ്റുകളെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

TAGS : WAYANAD | RAHUL GANDHI | PRIYANKA GANDHI
SUMMARY : Food kits with pictures of Rahul and Priyanka seized from Wayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *