ജയിലിൽ ഭക്ഷ്യവിഷബാധ; 45 തടവുകാർ ആശുപത്രിയിൽ

ജയിലിൽ ഭക്ഷ്യവിഷബാധ; 45 തടവുകാർ ആശുപത്രിയിൽ

ബെംഗളൂരു: മംഗളൂരുവില്‍ ജില്ലാ ജയിലിലെ 45 തടവുകാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്‌ച ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷമാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ കനത്ത പോലീസ് സംരക്ഷണത്തിൽ ഇവരെ സർക്കാർ വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഴഞ്ഞുവീണ ഒരു തടവുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഉച്ചയ്ക്ക് ചോറും സാമ്പാറും കഴിച്ച് ഒരുമണിക്കൂറിനുശേഷം തടവുകാർക്ക് തലകറക്കം, വയറുവേദന, ഛർദി, വയറിളക്കം എന്നിവ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വൈകിട്ട് മൂന്നോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ ജയിൽ അടുക്കളയില്‍ പരിശോധന നടത്തി. കൂടുതല്‍ പരിശോധനക്കായി വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
<br>
TAGS : FOOD POISON | MANGALURU
SUMMARY: Food poisoning in prison; 45 prisoners hospitalized

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *