ഭക്ഷണശാലകളിലെ സ്പെഷ്യൽ ഡ്രൈവ്; രണ്ട് ദിവസത്തിനിടെ 6.32 ലക്ഷം രൂപ പിഴ ചുമത്തി

ഭക്ഷണശാലകളിലെ സ്പെഷ്യൽ ഡ്രൈവ്; രണ്ട് ദിവസത്തിനിടെ 6.32 ലക്ഷം രൂപ പിഴ ചുമത്തി

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ രണ്ട് ദിവസത്തിനിടെ പിഴ ചുമത്തിയത് 6.32 ലക്ഷം രൂപ. ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പിലെ ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുടനീളമുള്ള 2,820 വഴിയോര ഭക്ഷണശാലകൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ എന്നിവിടങ്ങളിൽ സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.

കൃത്യമായ ശുചിത്വം പാലിക്കാത്തതും ലൈസൻസ് ലഭിക്കാത്തതുമായ നിരവധി യൂണിറ്റുകൾക്കാണ് പിഴ ചുമത്തിയതെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെയുള്ള ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ തടയുന്നതിനായി വകുപ്പ് വരും ദിവസങ്ങളിലും പ്രത്യേക ഡ്രൈവ് നടത്തുമെന്ന് മന്ത്രി പറഞ്ഞു. നിയമം ലംഘിച്ച് വ്യാപാരം നടത്തിയതിന് 1,770 ഹോട്ടൽ യൂണിറ്റുകൾക്ക് നോട്ടീസ് നൽകിയതായി അദ്ദേഹം പറഞ്ഞു. ഇതിൽ 666 യൂണിറ്റുകൾ ലൈസൻസില്ലാതെയും 1080 യൂണിറ്റുകൾക്ക് ശുചിത്വം പാലിക്കാതെയുമായിരുന്നു പ്രവർത്തിക്കുന്നത്.

മൈസൂരുവിലെ ഭക്ഷണ വിതരണ യൂണിറ്റുകളിൽ നിന്നാണ് ഏറ്റവുമധികം പിഴ ചുമത്തിയത്. 1,14,500 രൂപയാണ് മൈസൂരുവിൽ നിന്നും പിഴ ഈടാക്കിയത്. ധാർവാഡിൽ നിന്ന് 53,000 രൂപയും ഈടാക്കി.

TAGS: KARNATAKA | FOD SAFETY
SUMMARY: 6.32 lakh penalty slapped during two-day food safety drive

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *