മാളുകളിൽ ഭക്ഷ്യ പരിശോധന കിയോസ്കുകൾ തുറന്നു

മാളുകളിൽ ഭക്ഷ്യ പരിശോധന കിയോസ്കുകൾ തുറന്നു

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന മാളുകളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അംഗീകരിച്ച റാപ്പിഡ് ഭക്ഷ്യ പരിശോധന കിയോസ്കുകൾ തുറന്നു. പത്ത് മാളുകളിലായി 10 കിയോസ്കുകൾ തുറന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

ഭക്ഷ്യ സാധനങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധനക്ക് വിധേയമാക്കാൻ സാധിക്കുന്നതാണ് പുതിയ സംവിധാനം. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതിനെതിരായ നടപടികളിൽ പൊതുജനങ്ങളെ പങ്കാളികളാക്കുന്നതിന്റെ ഭാഗമായാണിത്. ബിബിഎംപിയുടെ ആരോഗ്യവകുപ്പ് ആണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക.

ആദ്യഘട്ടത്തിൽ പത്ത് മാളുകളിൽ കിറ്റുകൾ സ്ഥാപിച്ചതായി ഭക്ഷ്യസുരക്ഷാ കമ്മീഷണർ ശ്രീനിവാസ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ചെക്ക് ഇൻ ചെയ്യുന്നതിനായി 100 റാപ്പിഡ് ടെസ്റ്റ് കിറ്റുകളും ഉടൻ ലഭ്യമാക്കും.

പച്ചക്കറികൾക്ക് പുറമെ മല്ലിപ്പൊടി, പയർവർഗ്ഗങ്ങൾ, പഞ്ചസാര, പാചക എണ്ണ, ചായപ്പൊടി, ഉപ്പ്, പാൽ, നെയ്യ്, പനീർ, വെണ്ണ തുടങ്ങിയ പാലുൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനും കിയോസ്കുകൾ വഴി സാധിക്കും.

TAGS: BENGALURU | FOOD TESTING KIOSK
SUMMARY: Health minister launches food testing kiosks to combat adulteration, pollution

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *