ദാസറഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഫൂട്ട് ഓവർബ്രിഡ്ജ് യാത്രക്കാർക്കായി തുറന്നു

ദാസറഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഫൂട്ട് ഓവർബ്രിഡ്ജ് യാത്രക്കാർക്കായി തുറന്നു

ബെംഗളൂരു: ദാസറഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഫൂട്ട് ഓവർബ്രിഡ്ജ് (എഫ്ഒബി) യാത്രക്കാർക്കായി തുറന്നു. വർഷങ്ങളുടെ കാലത്തമസത്തിനു ശേഷമാണ് എഫ്ഒബി തുറന്നത്. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തുമകുരു റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാർക്കാണ് എഫ്ഒബി കൂടുതൽ ആശ്വാസമാകുക.

2015 മെയ് 1-ന് മെട്രോ സ്റ്റേഷൻ തുറന്നതുമുതൽ, എഫ്ഒബിയുടെ അഭാവം യാത്രക്കാർ പരാതിപെട്ടിരുന്നു. പലപ്പോഴായി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാൽനടയാത്രക്കാർ അപകടത്തിൽപെടുകയും ചെയ്തിരുന്നു. 2018ലാണ് എഫ്ഒബി നിർമ്മിക്കാൻ ബിഎംആർസിഎൽ നിർദ്ദേശിക്കുകയും പദ്ധതിക്കായി ടെൻഡറുകൾ നൽകുകയും ചെയ്തത്. എന്നാൽ കമ്പനികൾ മുമ്പോട്ട് വരാതായതോടെ 2021ൽ വീണ്ടും പുതിയ ടെൻഡർ വിളിക്കുകയായിരുന്നു.

TAGS: BENGALURU | DASARAHALLI METRO
SUMMARY: Bengaluru metro opens Dasarahalli foot overbridge after long delay

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *