കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ ഫോണില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍; പോക്‌സോ കേസ് ചുമത്തി

കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ ഫോണില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍; പോക്‌സോ കേസ് ചുമത്തി

കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതിയുടെ ഫോണില്‍ ബന്ധുവായ കുഞ്ഞിനെ പീഡിപ്പിക്കുന്ന വീഡിയോ. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമ്പാവൂര്‍ പോലീസ് ഇയാളെ 120 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. തുടര്‍ന്ന് പ്രതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് കഞ്ചാവിന്റെ ഉറവിടങ്ങള്‍ തേടി പരിശോധനകള്‍ നടത്തിയപ്പോഴാണ് പീഡനദൃശ്യങ്ങള്‍ ലഭിച്ചത്.

ഇയാളുടെ ബന്ധുവായ നാല് വയസ്സുള്ള കുട്ടിയാണ് ബലാത്സംഗത്തിന് ഇരയാക്കിയിരിക്കുന്നത്. ഇയാള്‍ കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും ലഹരിക്ക് അടിമയാണ്. പെരുമ്പാവൂര്‍ പോലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തി. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

TAGS : RAPE CASE
SUMMARY : Footage of a five-year-old girl being molested on the phone of a suspect arrested in a cannabis case; POCSO case filed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *