ചരിത്രത്തിലാദ്യം; മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി വനിതകൾ

ചരിത്രത്തിലാദ്യം; മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി വനിതകൾ

ചെന്നൈ: ചരിത്രത്തിൽ ആദ്യമായി വനിതകളെ ഉൾപ്പെടുത്തി മുസ്ലീം ലീഗ് ദേശീയ കമ്മിറ്റി. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തില്‍ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്ന് ഫാത്തിമ മുസഫറുമാണ് കമ്മിറ്റിയിൽ ഇടംനേടിയത്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന ദേശീയ കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്

ചെന്നൈയിൽ നിന്നുള്ള ഫാത്തിമ മുസഫർ വനിത ലീഗ് ദേശീയ അധ്യക്ഷയായിരുന്നു. ഇസ്‌ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയിട്ടുള്ള ഫാത്തിമ മുസഫര്‍ മുസ്‌ലിം പഴ്സനല്‍ ലോ ബോര്‍ഡ്, തമിഴ്നാട് വഖഫ് ബോര്‍ഡ്, മുസ്‌ലിം വുമണ്‍ എയിഡ് സൊസൈറ്റി, മുസ്‌ലിം വുമണ്‍സ് അസോസിയേഷന്‍ എന്നിവയിലും അംഗമാണ്. വനിതാ ലീഗ് ദേശീയ സെക്രട്ടറിയായിരുന്നു വയനാട്ടിൽ നിന്നുള്ള ജയന്തി രാജൻ. ദലിത് വിഭാഗത്തിൽ നിന്നുള്ള വയനാട് ഇരുളം സ്വദേശിയായ ജയന്തി രാജൻ, നിലവിൽ വനിത ലീഗ് സംസ്ഥാന അധ്യക്ഷ കൂടിയാണ്.

ഖാദർ മൊയ്തീൻ ദേശീയ പ്രസിഡന്റും പി.കെ കുഞ്ഞാലിക്കുട്ടി ദേശീയ ജനറൽ സെക്രട്ടറിയും ആയി തുടരുന്ന പുതിയ കമ്മിറ്റിയിൽ ഏഴ് വൈസ് പ്രസിഡന്റുമാരും ഏഴ് സെക്രട്ടറിമാരും ഏഴ് അസിസ്റ്റന്റ് സെക്രട്ടറിമാരും ഉണ്ട്. കെപിഎ മജീദ് വൈസ് പ്രസിഡന്റും ഹാരിസ് ബീരാൻ, മുനവറലി ശിഹാബ് തങ്ങൾ, സികെ സുബൈർ, ടിഎ അഹമ്മദ് കബീർ എന്നിവർ ദേശീയ സെക്രട്ടറിമാരുമായി.
<BR>
TAGS : INDIAN UNION MUSLIM LEAGUE
SUMMARY : For the first time in history, women are in the League National Committee; Women as National Assistant Secretaries

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *