പഹൽഗാം ഭീകരാക്രമണം; മരിച്ചവരിൽ ഇറ്റലി, ഇസ്രായേൽ പൗരന്മാരും

പഹൽഗാം ഭീകരാക്രമണം; മരിച്ചവരിൽ ഇറ്റലി, ഇസ്രായേൽ പൗരന്മാരും

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മരിച്ചവരിൽ ഇറ്റലി, ഇസ്രായേൽ പൗരന്മാരും. ആകെ 26 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സൂചനയുണ്ട്. പരുക്കേറ്റ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

പരുക്കേറ്റ 12 പേരെ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയായ മഞ്ചുനാഥ് റാവുവും ഉൾപ്പെടുന്നുണ്ട്. സൈനിക വേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. ദ് റെസിസ്റ്റന്റ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തിച്ചേർന്നു. ഉടൻതന്നെ അദ്ദേഹം ഉന്നതതല സുരക്ഷാ യോഗം വിളിച്ചു ചേർക്കും. ദേശീയ അന്വേഷണ ഏജൻസി സംഘം നാളെ പഹൽഗാമിൽ എത്തിച്ചേരും.

TAGS: NATIONAL | TERROR ATTACK
SUMMARY: Foriegners from Italy, Israel killed in Pahalgam attack

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *