ചിക്കമഗളുരുവിൽ കാട്ടുതീ; ഏക്കറുകളോളം വനഭൂമി കത്തിനശിച്ചു

ചിക്കമഗളുരുവിൽ കാട്ടുതീ; ഏക്കറുകളോളം വനഭൂമി കത്തിനശിച്ചു

ബെംഗളൂരു: ചിക്കമഗളുരു കലാസ താലൂക്കിലെ ഹോർണാടുവിനടുത്തുള്ള മാവിനഹോള-ബാലിഗെ ഗുഡ്ഡയിൽ കാട്ടുതീ. ഏക്കറുകളോളം വനഭൂമിയാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് കാട്ടുതീ പടർന്നുപിടിച്ചത്. വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കലാസയിൽ നിലവിൽ ഫയർ സ്റ്റേഷൻ ഇല്ലാത്തതിനാൽ മറ്റ് താലൂക്കുകളിൽ നിന്നുള്ള ഫയർ ഫോഴ്സ് അംഗങ്ങൾ എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

തീപിടുത്തം നിരവധി അപൂർവ സസ്യജന്തുജാലങ്ങളെ നശിപ്പിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വർധിച്ചുവരുന്ന ചൂട് കാരണമാകാം തീപിടുത്തമുണ്ടായതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. നാശനാഷ്ടത്തിന്റെ കണക്ക് നിലവിൽ വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

TAGS: KARNATAKA | FOREST FIRE
SUMMARY: Forest fires burns down large swathes in Chikkamagalur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *