കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് ദാരുണാന്ത്യം

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് ദാരുണാന്ത്യം. ബെംഗളൂരു ബന്നാർഘട്ട നാഷണൽ പാർക്കിന് സമീപമാണ് സംഭവം. ഫോറസ്റ്റ് ഗാർഡ് മദന്നയാണ് കൊല്ലപ്പെട്ടത്. കൽകെരെയിലെ ദൊഡ്ഡ ബന്ദേ വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഇയാളെ പുലർച്ചെ 12.30ഓടെ കാട്ടാന ആക്രമിക്കുകയായിരുന്നു. 15 വർഷത്തിലേറെയായി വനം വകുപ്പിൽ സേവനമനുഷ്ഠിച്ചയാളാണ് മദന്ന.

ഇയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ പറഞ്ഞു. കൂടാതെ ആശ്രിത നിയമനത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ കുടുംബാംഗത്തിന് വനംവകുപ്പിൽ ജോലി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA | ELEPHANT | ATTACK
SUMMARY: Elephant tramples forest guard to death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *