ദർശന് വീണ്ടും കുരുക്ക്; ഫാംഹൗസിൽ ദേശാടനക്കിളികളെ വളർത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും

ദർശന് വീണ്ടും കുരുക്ക്; ഫാംഹൗസിൽ ദേശാടനക്കിളികളെ വളർത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും

ബെംഗളൂരു: കന്നഡ നടൻ ദർശൻ തോഗുദീപയ്‌ക്ക് വീണ്ടും കുരുക്ക് മുറുകുന്നു. മൈസൂരു-ടി നരസിപുര റോഡിലെ ദർശന്റെ ഫാം ഹൗസിൽ ദേശാടനക്കിളികളെ അനധികൃതമായി കൈവശം വെച്ചത് സംബന്ധിച്ചുള്ള കേസിൽ അന്വേഷണം നടത്തുന്ന വനംവകുപ്പ് രണ്ടു ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കും.

കെമ്പായനഹുണ്ടി ഗ്രാമത്തിലുള്ള ഫാം ഹൗസിൽ ദേശാടനപക്ഷികളെ അനധികൃതമായി കൂട്ടിൽ പാർപ്പിച്ചതിന് ദർശൻ, ഭാര്യ വിജയലക്ഷ്മി, ഫാംഹൗസ് മാനേജർ നാഗരാജ് എന്നിവർക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

കേസിലെ കുറ്റപത്രം രണ്ടോ മൂന്നോ ദിവസത്തിനകം കോടതിയിൽ സമർപ്പിക്കുമെന്ന് മൈസൂരു സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മാലതി പ്രിയ പറഞ്ഞു. ചിത്രദുർഗയിലെ എസ്. രേണുകസ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നടൻ ദർശൻ നിലവിൽ ബെംഗളൂരു ജയിലിൽ കഴിയുകയാണ്.

TAGS: KARNATAKA| DARSHAN THOOGUDEEPA
SUMMARY: Forest officials to file chargesheet against darshan thoogudeepa

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *