ബെംഗളൂരു മുൻ ആർച്ച്ബിഷപ്പ് റവ. അൽഫോൺസസ് മത്യാസ് അന്തരിച്ചു

ബെംഗളൂരു മുൻ ആർച്ച്ബിഷപ്പ് റവ. അൽഫോൺസസ് മത്യാസ് അന്തരിച്ചു

ബെംഗളൂരു : ബെംഗളൂരു അതിരൂപത ആർച്ച്ബിഷപ്പ് എമിരിറ്റസ് റവ. അൽഫോൺസസ് മത്യാസ് (96) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച വൈകീട്ട് ബെംഗളൂരു സെയ്ന്റ് ജോൺസ് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ലോകത്തെ ഏറ്റവുംപ്രായമുള്ള ബിഷപ്പുമാരിൽ ഒരാളായിരുന്നു.

1928 ജൂൺ 22-ന് 1928 ജൂൺ 22 ന് സൗത്ത് കാനറ ജില്ലയിലെ പംഗളയിൽ ഡീഗോ മത്യാസിൻ്റെയും ഫിലോമിന ഡിസൂസയുടെയും നാലാമത്തെ മകനായി ജനിച്ചു. 1945 ജൂണില്‍ മംഗളൂരു ജെപ്പുവിലെ സെൻ്റ് ജോസഫ് സെമിനാരിയിൽ ചേർന്നു. ശ്രീലങ്കയിലെ കാൻഡിയിൽവെച്ച് 1954 ഓഗസ്റ്റ് 24-ന് പൗരോഹിത്യം സ്വീകരിച്ചു.

കർണാടകത്തിലെ ബജ്‌പെ സെയ്ന്റ് ജോസഫ് ഇടവകയിൽ സഹ വികാരിയായിട്ടായിരുന്നു ആദ്യനിയമനം. ഒരുവർഷത്തിനുശേഷം ഉന്നതപഠനത്തിനായി റോമിൽപ്പോയി. കാനോനിക നിയമത്തിലും അന്താരാഷ്ട്ര സിവിൽ നിയമത്തിലും അറിവുനേടി. 35-ാം വയസ്സിലാണ് ചിക്കമഗളൂരു ബിഷപ്പായത്. 1974 മുതൽ 1982 വരെ ബെംഗളൂരു സെയ്ന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസ് ചെയർമാനായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ബിഷപ്പായതിന്റെ അറുപതാംവാർഷികം ആഘോഷിച്ചിരുന്നു. ആർച്ച്ബിഷപ്പ് എമിരിറ്റസ് റവ. അൽഫോൺസസ് മത്യാസിന്റെ വിയോഗത്തിൽ ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ അനുശോചിച്ചു.
<BR>
TAGS : ARCHBISHOP EMERITUS REV ALPHONSUS MATHIAS
SUMMARY : Former Archbishop of Bengaluru Rev. Alphonsus Mathias passed away

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *