എസ്‌.എം. കൃഷ്‌ണ ആശുപത്രി വിട്ടു

എസ്‌.എം. കൃഷ്‌ണ ആശുപത്രി വിട്ടു

ബെംഗളൂരു: ശ്വാസ തടസം മൂലം ചികിത്സയിലായിരുന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്‌.എം. കൃഷ്‌ണ ആശുപത്രി വിട്ടു. അസുഖം പൂര്‍ണമായും ഭേദമായതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. കഴിഞ്ഞ ഒരു മാസമായി അദ്ദേഹം മണിപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡോ.സത്യനാരായണ, ഡോ.സുനില്‍ കാരന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ക്രിട്ടിക്കല്‍ കെയര്‍ സംഘത്തിന്‍റെ പരിചരണത്തിലായിരുന്നു അദ്ദേഹം.

ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 30നും കൃഷ്‌ണയെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 91കാരനായ കൃഷ്‌ണ 2009-2012 വരെ മന്‍മോഹന്‍സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ വിദേശകാര്യമടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്. 1999 ഒക്‌ടോബര്‍ 11മുതല്‍ 2004 മെയ് 28 വരെ അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രി ആയിരുന്നു. മഹാരാഷ്‌ട്ര ഗവര്‍ണറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായുള്ള അരനൂറ്റാണ്ടത്തെ ബന്ധം അവസാനിപ്പിച്ച് 2017 മാര്‍ച്ചില്‍ കൃഷ്‌ണ ബിജെപിയിലേക്ക് മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹം സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

TAGS: KARNATAKA | SM KRISHNA
SUMMARY: Former karnataka cm sm krishna discharged

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *