മുതിർന്ന കോൺഗ്രസ് നേതാവ് ആർ. നാരായൺ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ആർ. നാരായൺ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും, മുൻ എംഎൽഎയുമായ ആർ. നാരായൺ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി സിദ്ധഗംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് അന്ത്യം.

തുമകുരു ബെല്ലാവിയിൽ നിന്നുള്ള മുൻ എംഎൽഎയാണ് നാരായൺ. ബെല്ലാവിയെ പ്രതിനിധീകരിച്ച് കോൺഗ്രസ് ടിക്കറ്റിൽ നാരായൺ ഒന്നിലധികം തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. രണ്ട് തവണ നിയമനിർമ്മാണ കൗൺസിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. എസ്.എം. കൃഷ്ണ കർണാടക മുഖ്യമന്ത്രിയായിരുന്ന കാലത്ത്, കർണാടക ഹൗസിംഗ് ബോർഡ് ചെയർമാനായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഉൾപ്പെടെ നിരവധി നേതാക്കൾ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

TAGS: KARNATAKA | DEATH
SUMMARY: Former Congress MLA Narayan dies at 81

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *