മുൻ വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ ആശുപത്രിയിൽ

മുൻ വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ ആശുപത്രിയിൽ

ബെംഗളൂരു: കർണാടക മുൻ വിദ്യാഭ്യാസ മന്ത്രിയും ബിജെപി എംഎൽഎയുമായ എസ്. സുരേഷ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയും, ശരീരവേദനയും കാരണമാണ് അദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിലാണ്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് ചിക്കുൻഗുനിയ സ്ഥിരീകരിച്ചിരുന്നു. അടുത്തിടെ ബെംഗളൂരുവിൽ നിന്ന് തിരുപ്പതിയിലേക്ക് നടന്ന പദയാത്രയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന് ചിക്കുൻഗുനിയ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് പനി അധികമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

TAGS: KARNATAKA | SURESH KUMAR
SUMMARY: Former BJP minister Suresh Kumar hospitalised, being treated in ICU

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *