മുൻ വിദേശകാര്യ മന്ത്രി നട്‌വർ സിങ് അന്തരിച്ചു

മുൻ വിദേശകാര്യ മന്ത്രി നട്‌വർ സിങ് അന്തരിച്ചു

ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിംഗ് (93) അന്തരിച്ചു.  ദീർഘകാലം അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി  ഡൽഹിക്കടുത്ത് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ വെച്ചാണ് നട്‌വർ സിങിന്‍റെ അന്ത്യം. മുൻ കോൺഗ്രസ് എംപിയായിരുന്ന നട്‌വർ സിങ് മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ആദ്യ യുപിഎ സർക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്നു.

1931ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് നട്‌വ‌ർ സിം​ഗ് ജനിച്ചത്. 2004-2005കാളയളവിൽ യുപിഎ സർക്കാരിന്റെ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നു. പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയായും പ്രവർത്തിച്ചിട്ടുണ്ട്. 1966 മുതൽ 1971 വരെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസ് ചുമതലയും വഹിച്ചു.

ദ ലെഗസി ഓഫ് നെഹ്‌റു: എ മെമ്മോറിയൽ ട്രിബ്യൂട്ട്, മൈ ചൈന ഡയറി 1956-88, വൺ ലൈഫ് ഈസ് നോട്ട് ഇനഫ് (ആത്മകഥ) തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1984 ൽ പത്മഭൂഷൺ ലഭിച്ചു.
<BR>
TAGS : K NATWAR SINGH
SUMMARY : Former External Affairs Minister Natwar Singh passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *