പണമിടപാടിൽ ക്രമക്കേട്; കർണാടക ഭോവി ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മുൻ ജി.എം. അറസ്റ്റിൽ

പണമിടപാടിൽ ക്രമക്കേട്; കർണാടക ഭോവി ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മുൻ ജി.എം. അറസ്റ്റിൽ

ബെംഗളൂരു: ഫണ്ട് വകമാറ്റുന്നതിൽ ക്രമക്കേട് കാട്ടിയെന്നാരോപിച്ച് കർണാടക ഭോവി ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മുൻ ജനറൽ മാനേജർ ബി.കെ. നാഗരാജപ്പയെ സി.ഐ.ഡി അറസ്റ്റ് ചെയ്തു. ഇതേ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഏപ്രിലിൽ നാഗരാജപ്പയെ അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ്. സി.ഐ.ഡി. നടപടി. 2023 നവംബറിൽ വ്യാജ പേരുകളിൽ സൃഷ്ടിച്ച 500-ലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്തുകൊണ്ട് ഏകദേശം 97 കോടി രൂപ ദുരുപയോഗം ചെയ്തതായി സിഐഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് കോർപ്പറേഷന്റെ മുൻ മാനേജിംഗ് ഡയറക്ടർ ആർ. ലീലാവതി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ജോലി ചെയ്യുന്ന അവരുടെ സഹോദരി ആർ. മംഗള എന്നിവരുൾപ്പെടെ നിരവധി പേരെ സി.ഐ.ഡി ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫണ്ട് ദുരുപയോഗം ചെയ്തത് വഴി സർക്കാർ ഖജനാവിന് വൻ നഷ്ടം ഉണ്ടതായി അന്വേഷണ സംഘം അറിയിച്ചു. കേസിൽ ഉൾപ്പെട്ട ജീവയെന്ന അഭിഭാഷക നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

TAGS: KARNATAKA | ARREST
SUMMARY: CID Arrests Former Karnataka Bhovi Development Corporation GM

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *