ഓട്ടോ ഡ്രൈവർ ആക്രമിച്ചതിന് പിന്നാലെ ഗോവ മുൻ എംഎൽഎ കുഴഞ്ഞുവീണു മരിച്ചു

ഓട്ടോ ഡ്രൈവർ ആക്രമിച്ചതിന് പിന്നാലെ ഗോവ മുൻ എംഎൽഎ കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ഓട്ടോ ഡ്രൈവർ ആക്രമിച്ചതിനു പിന്നാലെ ഗോവ മുൻ എംഎൽഎ ലാഓ മമലേദർ (68) കുഴഞ്ഞുവീണു മരിച്ചു. ബെളഗാവിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഖാദെ ബസാറിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വീതി കുറഞ്ഞ റോഡിൽ വെച്ച് എതിരെ വന്ന ഓട്ടോറിക്ഷയിൽ മമലേദറിന്റെ കാർ തട്ടിയിരുന്നു. ഇതോടെ ഓട്ടോ ഡ്രൈവറും മമലേദറും തമ്മിൽ തർക്കമുണ്ടായി. ഓട്ടോ ഡ്രൈവർ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും തരില്ലെന്ന നിലപാടായിരുന്നു മമലേദറിന്റേത്.

പിന്നാലെ മമലേദർ ഹോട്ടലിലേക്ക് മടങ്ങി. ഇദ്ദേഹത്തെ പിന്തുടർന്ന് എത്തിയ ഓട്ടോ ഡ്രൈവർ ​ഹോട്ടലിന് മുന്നിൽ വെച്ച് എംഎൽഎയെ മർദിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ മമലദേറിന്റെ മുഖത്തടിക്കുന്നതിന്റേയും മർദിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന് ശേഷം ഹോട്ടലിലേക്ക് കയറുന്നതിനിടെ റിസപ്ഷനിൽ മമലേദർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

TAGS: KARNATAKA
SUMMARY: Former Goa MLA Lavoo Mamledar dies in Belagavi after being attacked by quadricycle driver

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *