മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം വിനോദ് കാംബ്ലി ആശുപത്രിയിൽ

മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം വിനോദ് കാംബ്ലി ആശുപത്രിയിൽ

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സച്ചിൻ ടെൻഡുൽക്കറിന്റെ സുഹൃത്തുമായ വിനോദ് കാംബ്ലി ആശുപത്രിയിൽ. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോ​ഗ്യനില തൃപ്തികരമാണെങ്കിലും, അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. താനെയിലെ പ്രഗതി ആശുപത്രിയിലാണ് ചികിത്സ പുരോഗമിക്കുന്നത്.

വർഷങ്ങളായി വിവിധ ആരോഗ്യ പ്രശ്‍നങ്ങളിലാണ് വിനോദ് കാംബ്ലിയുള്ളത്. ലഹരി ഉപയോഗവും വഴിവിട്ട ജീവിത ക്രമീകരണങ്ങളും താരത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചിരുന്നു. തെറ്റുകള്‍ തിരുത്താന്‍ തയ്യാറാണെന്നും ഒരിക്കൽ കൂടി ലഹരിമുക്തി ചികിത്സക്ക് പോകാൻ താൻ താല്പര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അടുത്തിടെ മദ്യപിച്ച് ലക്കുകെട്ട കാംബ്ലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പരസഹായമില്ലാതെ നിൽക്കാൻ പോലുമാകാതെ കുഴഞ്ഞു വീഴുന്ന വീഡിയോയാണ് പ്രചരിച്ചത്. ഇതിന് ശേഷം കാംബ്ലിയെ സുഹൃത്തുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മദ്യപാനം നിർത്തിക്കുകയും ചെയ്തിരുന്നു.

TAGS: NATIONAL | VINOD KAMBLI
SUMMARY: Former Indian cricketer Vinod kambli hospitalised

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *