മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് അന്തരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ മുൻ ക്രിക്കറ്റ്താരവും പരിശീലകനുമായിരുന്ന അൻഷുമാൻ ഗെയ്ക്വാദ് (71) അന്തരിച്ചു. ദീർഘനാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. വഡോദരയിലെ ഭൈലാല്‍ അമീൻ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

രക്താർബുദത്തെ തുടർന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോർഡ് (ബിസിസിഐ) ഗെയ്‌ക്‌വാദിൻ്റെ ചികിത്സയ്ക്കായി ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നു. 205 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2000 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യൻ ടീം റണ്ണേഴ്‌സ് അപ്പായപ്പോള്‍ ഇദ്ദേഹമായിരുന്നു പരിശീലകന്‍. ദേശീയ സെലക്ടറായും ബറോഡ ക്രിക്കറ്റ് അസോസിയേഷൻ്റെ തലവനായും സേവനമനുഷ്ഠിച്ചു. ഐസിഎയെ പ്രതിനിധീകരിച്ച്‌ ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ അംഗവുമായിരുന്നു.

TAGS : INDIAN CRICKETER | PASSED AWAY
SUMMARY : Former Indian cricketer Anshuman Gaekwad passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *