മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു

മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു

ബെംഗളൂരു: ഇന്ത്യൻ മുൻ പേസ് ബോളർ ഡേവിഡ് ജോണ്‍സണ്‍ മരിച്ചു. 52-ാം വയസുകാരനായിരുന്ന ഡേവിഡിന്‍റെ അന്ത്യം വ്യാഴാഴ്ച ബെംഗളൂരുവിലായിരുന്നു. അപ്പാർട്ട്മെന്റിന്റെ നാലാംനിലയിലെ ബാല്‍ക്കണയില്‍നിന്ന് വീണതിനെത്തുടർന്നാണ് അന്ത്യമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ഡേവിഡ് ജോണ്‍സനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 39 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 125 വിക്കറ്റുകളാണ് ഡേവിഡ് ജോണ്‍സണ്‍ കരിയർ നേട്ടം.

1995-96 രഞ്ജി ട്രോഫി സീസണില്‍ കേരളത്തിനെതിരെ 152 റണ്‍സിന് 10 വിക്കറ്റ് എന്ന മികച്ച ബൗളിംഗ് പ്രകടനവും കാഴ്ചവച്ചിരുന്നു. ആഭ്യന്തര മാച്ചുകളില്‍ ഏറ്റവും വേഗതയേറിയ ഇന്ത്യൻ ബൗളർമാരില്‍ ഒരാള്‍ കൂടിയായിരുന്നു ഡേവിഡ് ജോണ്‍സൻ. 1996-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഏകദിന ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഡേവിഡ് ജോണ്‍സന്റെ അരങ്ങേറ്റ മത്സരം.


TAGS: CRICKET| PLAYER| PASSED AWAY|
SUMMARY: Former Indian cricketer David Johnson passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *