ഝാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ ബി.ജെ.പിയില്‍

ഝാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ ബി.ജെ.പിയില്‍

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോർച്ച (JMM) മുൻ നേതാവുമായ ചംപൈ സോറൻ ബിജെപിയില്‍ ചേർന്നു. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ഝാർഖണ്ഡ് ബിജെപി അദ്ധ്യക്ഷൻ ബാബുലാല്‍ മരന്ദി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു ചംപൈ സോറന്റെ ബിജെപി പ്രവേശനം.

കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരികെയെത്തിയ, ഹേമന്ത് സോറൻ മന്ത്രിസഭയില്‍ ചംപായ് സോറൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാന സർക്കാരിൻ്റെ ശൈലിയും നയങ്ങളും പാർട്ടി വിടാൻ തന്നെ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച്‌ ഓഗസ്റ്റ് 28നാണ് ചംപായ് സോറൻ ജെഎംഎം വിട്ടത്. എംഎല്‍എ സ്ഥാനവും മന്ത്രി സ്ഥാനവും രാജിവച്ചു.

പാർട്ടിയില്‍ നിന്ന് രാജിവെച്ചാലും ഗോത്രവിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഒരു കുടുംബത്തെ പോലെ കരുതിയിരുന്ന ജെഎംഎമ്മില്‍ നിന്ന് പുറത്തുപോകുമെന്ന് സ്വപ്നത്തില്‍ പോലും താൻ കരുതിയിരുന്നില്ല. വേദനയോടെ ഈ തീരുമാനം എടുക്കാൻ തന്നെ നിർബന്ധിതനാക്കിയെന്നും അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു.

TAGS : JHARKHAND | CHAMPAY SORAN | BJP
SUMMARY : Former Jharkhand Chief Minister Champai Soren in BJP

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *