മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എംടി പത്മ അന്തരിച്ചു

മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എംടി പത്മ അന്തരിച്ചു

കോഴിക്കോട്: മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എംടി പത്മ (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുംബയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മകള്‍ക്കൊപ്പം മുംബയിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ട് എത്തിക്കും.

കെ കരുണാകരൻ- എകെ ആന്റണിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്നു. എട്ടും ഒമ്പതും കേരള നിയമസഭകളില്‍ കൊയിലാണ്ടിയില്‍ നിന്നുള്ള അംഗവുമായിരുന്നു. കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിത കൂടിയായിരുന്നു.

കോണ്‍ഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. നിയമത്തില്‍ ബിരുദവും ആർട്സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, മഹിള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

TAGS : CONGRESS LEADER | PASSED AWAY
SUMMARY : Former minister and Congress leader MT Padma passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *